Type Here to Get Search Results !

PSC Degree Level Mains Exam 2022 – Junior Receptionist Answer Key Published!




കേരള സംസ്ഥാന സർവീസുകളിലുടനീളം വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായിട്ടുള്ള  പൊതു എഴുത്തുപരീക്ഷ ആണ് PSC ഡിഗ്രി ലെവൽ മെയിൻ പരീക്ഷ. നവംബർ 30, 2022 നു ആണ് പരീക്ഷ നടന്നത്. ഇപ്പോൾ ജൂനിയർ റിസെപ്ഷനിസ്റ് തസ്തികയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾക്കു അവ പരിശോധിക്കാവുന്നതാണ്.

Read Also:- Kerala PSC Organizer Post Syllabus 2022 Published – Download Here

ആകെ പരീക്ഷ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്. ആകെ മാർക്ക് 100. ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു. പരീക്ഷകളുടെ സിലബസ് നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

123/2022 എന്ന ചോദ്യ പേപ്പർ കോഡ് ആയിരുന്നു പരീക്ഷയുടേത്. ഡിഗ്രി ലെവലിന്റെ പ്രിലിമിനറി പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പരീക്ഷക്ക് ശേഷം ഉടൻ തന്നെ പ്രസിദ്ധീകരിചിരുന്നു.


പ്രിലിമിനറി പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികൾ ആണ് മെയിൻ പരീക്ഷയിൽ പങ്കെടുത്തത്.  പരീക്ഷക്ക് പങ്കെടുത്ത എല്ലാ ഉദ്യോഗാർഥികൾക്കും ആൻസർ കീ പരിശോധിക്കാൻ സാധിക്കുന്നതാണ്.


ഡിഗ്രി യോഗ്യതകൾ ഉള്ളവർക്കാണ് പരീക്ഷകൾ എഴുതാൻ സാധിച്ചിരുന്നത്. ഒരു പ്രശസ്ത സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി കുറഞ്ഞത് 2 (രണ്ട്) വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ആയിരുന്നു ആവശ്യമായ യോഗ്യത.


ഇവിടെ കൊടുത്തിരിക്കുന്ന ഉത്തരസൂചികയിൽ എല്ലാ ചോദ്യ പേപ്പർ കോഡുകളും ഉൾപെടുത്തിട്ടുണ്ട്. ഉത്തര സൂചിക പരിശോധിക്കുന്ന പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്ന് ഓർമിപ്പിക്കുന്നു.


പ്രസ്തുത ആൻസർ കീ പരിശോധിച്ച് ഉദ്യോഗാർത്ഥികൾക്ക്‌ ലഭിച്ച മാർക്കുകൾ കണക്ക് കൂട്ടി ഫലം പരിശോധിക്കാവുന്നതാണ്. ആൻസർ  കീ പരിശോധിച്ച് തെറ്റുകൾ കണ്ടെത്തി പരിഹരിച്ച് അടുത്ത പരീക്ഷക്ക്‌ ആ തെറ്റ് ആവർത്തിക്കാതിരിക്കുക.

How to Download Answer Key?

  • ഔദ്യോഗിക വെബ്സൈറ്റ് ആയ സന്ദർശിക്കുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ ക്ലിക്ക് ചെയുക.
  • Answer Key- OMR പരീക്ഷ എന്നതിലേക്ക് പോകുക.
  • ഡിഗ്രി ലെവൽ മെയിൻ ആൻസർ കീ എന്ന് തിരയുക.
  • ഡൗൺലോഡ്എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

Top Post Ad

Below Post Ad