Type Here to Get Search Results !

You can get jobs in panchayats of different districts of Kerala

 


You can get jobs in panchayats of different districts of Kerala


💢 കേപ്പിൽ വാക് ഇൻ ഇന്റർവ്യൂ

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ഹെഡ് ഓഫീസിൽ താത്കാലിക സ്വീപ്പർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 14ന് രാവിലെ 11നു നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി മുട്ടത്തറ എൻജിനിയറിംഗ് ക്യാമ്പസിലെ കേപ്പ് ഹെഡ് ഓഫീസിലെത്തണം.


💢 താത്കാലിക നിയമനം


തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 നും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രവൃത്തി പരിചയമുളളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉളളവർക്കും മുൻഗണന. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും സഹിതം ഡിസംബർ 7ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുളള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Read Also:- നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


💢 നൈറ്റ് വാച്ചര്‍ നിയമനം



പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

💢 വാക്ക് ഇന്‍ ഇന്റര്‍വ്യൂ



തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 7 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത . എന്നാല്‍ ബിരുദം നേടിയവര്‍ ആയിരിക്കരുത്. അപേക്ഷകര്‍ 18-നും 45 ഇടയില്‍ പ്രായമുളളവര്‍ ആയിരിക്കണം.പ്രവൃത്തി പരിചയമുളളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ ഉളളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും, ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം തികച്ചും താല്‍ക്കാലികമാണ്


💢 കര്‍ഷകര്‍ക്കു മൃഗപരിപാലന സേവനങ്ങള്‍ രാത്രിയും ലഭ്യമാക്കുന്നതിനു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേക്കു ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. രാത്രിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കുന്നതിനും താല്‍പര്യമുള്ള ഏഴാം ക്ലാസ് പാസായവരായിരിക്കണം അപേക്ഷിക്കേണ്ടത്. കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുവാനാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.


യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സേവന കാലയളവില്‍ പ്രതിമാസ വേതനമായി 18,390 രൂപ അനുവദിക്കും.

കൊച്ചി നഗരസഭ പരിധിയില്‍ രാത്രി എട്ട് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവൃത്തിദിവസമായിരിക്കും. പക്ഷി മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയം, മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. കൊച്ചി നഗരസഭാ മേഖലക്കാര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന. വിശദ വിവരങ്ങള്‍ 04842360648.



💢നെറ്റ് മേക്കര്‍ ജോലി ഒഴിവ്


ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മേക്കര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 18000, മറ്റ് അലവന്‍സും.

💢 ജോലി ഒഴിവ്


ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും സിവില്‍ ഡ്രൈവിങ് ലൈസന്‍സും (ലൈറ്റ് മീഡിയം ഹെവി വെഹിക്കിള്‍സ്) നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല


💢 ആയ നിയമനം


സാംസ്‌കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസാണു മിനിമം യോഗ്യത. പ്രവൃത്തി പരിചയം, കുട്ടികള്‍ക്കു ക്രാഫ്റ്റ് മേക്കിങ് അറിയുന്നവര്‍, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ എന്നിവര്‍ക്കു മുന്‍ഗണന.


അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്കു ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടണം. ഫോണ്‍: 0471-2364771.

Top Post Ad

Below Post Ad