Type Here to Get Search Results !

ദേശീയ ബാങ്ക് പണിമുടക്ക് പിൻവലിച്ചു! ജനുവരി 30, 31 പ്രവർത്തിദിനം

 





രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ചിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ അറിയിച്ചു. ജനുവരി 30, 31 തീയതികളിൽ ആണ് ബാങ്കുകൾ പണിമുടക്കും എന്ന് അറിയിച്ചിരുന്നത്. എന്നാൽ തുടർന്നു യൂണിയൻ ആയി നടത്തിയ ചർച്ചയ്ക്കു ശേഷം ആണ് പണിമുടക്ക് പിൻവലിച്ച വാർത്ത വന്നിരിക്കുന്നത്.

മുംബൈയിൽ നടന്ന ഒരു ബാങ്ക് യോഗത്തിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഉന്നയിച്ച വിവിധ ആവശ്യങ്ങളോട് ഉന്നത ബാങ്ക് പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജനുവരി 30, 31 തീയതികളിൽ പണിമുടക്ക് നടത്തുവാൻ നിശ്ചയിച്ചത്.

പെൻഷൻ പുതുക്കൽ, ബാങ്ക് പ്രവർത്തി ദിനം 5 ദിവസം ആകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ആണ് പ്രധാനം ആയും ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ആവശ്യങ്ങളിൽ ബാങ്ക് അധികാരികൾ തൃപ്തികരം ആകാത്ത മറുപടികൾ നൽകിയതിനാൽ ആണ് സമരം ആയി മുന്നോട്ട് പോകാം എന്ന തീരുമാനത്തിൽ   യൂണിയൻ എത്തിയിരിക്കുന്നത്.


ഡെപ്യൂട്ടി ലേബർ കമ്മിഷൻ ആയി നടത്തിയ ചർച്ചയ്ക്കു ശേഷം ആണ് പണിമുടക്ക് പിൻവലിച്ചതായി അറിയിച്ചിരിയ്ക്കുന്നത്. അഞ്ച് ദിവസത്തെ ബാങ്ക് പ്രവർത്തി ദിനം, പെൻഷൻ പുതുക്കൽ, എല്ലാ ശാഖകളിലും കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യൽ, പെൻഷൻ കുടിശിക തീർക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.

വ്യാഴാഴ്ച നടത്തിയ ലേബർ കമ്മീഷൻ – ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ ഇത്തരം ആവശ്യകതകൾ ഒന്നും പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുമായി മുന്നോട്ട് പോകുക എന്ന തീരുമാനത്തിൽ എത്തിയിരുന്നത്.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് 9 യൂണിയനുകളുടെ പ്രധാന അധികാരി ആണ്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ദേശീയ കോൺഫിഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് തുടങ്ങിയ വിവിധ 9 യൂണിയനുകൾ UFBO പരിധിയിൽ വരുന്നതാണ്.

2 ദിവസം ബാങ്ക് പ്രാവൃത്തിദിനം അയാൾ കൂടുതൽ സാമ്പത്തിക മധ്യത്തിലേക്കു പോകുന്നത് വ്യാവസായിക മേഖലയിൽ ഉള്ള  സ്ഥാപനങ്ങൾ ആയിരിക്കും. അതിനാൽ ചർച്ചകൾക്ക് തീരുമാനം ആയോ എന്നും വ്യക്തമല്ല. ഏറ്റവും അവസാനം ലഭിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ബാങ്കുകൾ സമരം പിൻവലിച്ചിരിക്കുന്നതായിട്ടാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Top Post Ad

Below Post Ad