Type Here to Get Search Results !

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 – 75400 വരെ ശമ്പളം! 75+ ഒഴിവുകൾ




കേരള PSC ഇപ്പോൾ LP സ്കൂൾ ടീച്ചർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നതിന്  യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ  നിന്നും ഒറ്റത്തവണ രജിസ്ട്രേഷൻ  മുഖേന ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.


തസ്തികയുടെപേര് LP School Teacher

ഒഴിവുകളുടെഎണ്ണം 79

അവസാന തീയതി 01/02/2023

വിദ്യാഭ്യാസ യോഗ്യത:


  • SSLC വിജയം അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടാകണം.
  • അല്ലെങ്കിൽ പ്രീഡിഗ്രി വിജയം അല്ലെങ്കിൽ പ്രീഡിഗ്രിക്കു തത്തുല്യം യോഗ്യതകൾ ഉണ്ടായിരിക്കണം.
  • അല്ലെങ്കിൽ കേരളം സംസ്ഥാന സർക്കാർ അംഗീകരിച്ച ഹയർ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണ൦.
  • കേരള സംസ്ഥാന സർക്കാർ നടത്തുന്ന TTC പരീക്ഷ വിജയിച്ചിരിക്കണം.
  • KTET പരീക്ഷ വിജയിച്ചവർ.

പ്രായ പരിധി:


18 മുതൽ 41 വയസ് വരെ ഉള്ള ഉദ്യോഗാർഥികൾ  ആയിരിക്കണം. 02.01.1982 നും  01.01.2004 നും ഇടയില് ജനിച്ചവരായിരിക്കണംയാതൊരു കാരണവശാലും  ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥക്ക് വിധേയമായി അനുവദിച്ചിട്ടുള്ള  പ്രത്യേക ആനുകൂല്യങ്ങൾക്ക്  വിജ്ഞാപനത്തിന്റെ പൊതുവ്യവസ്ഥകൾ ശ്രദ്ധിക്കേണ്ടതാണ്.


പ്രതിമാസം Rs.35,600 – 75,400/-  രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.


ജില്ലാടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്. വിവിധ ജില്ലകളിലേക്കാണ് നിയമനം നടക്കുന്നത്.

അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർഥികൾ കേരള PSC ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കണം.
  • ഒറ്റത്തവണ റെജിസ്ട്രേഷൻ പ്രകാരം ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
  • രജിസ്റ്റർ ചെയ്തതിനു ശേഷം യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗ് ഇൻ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
  • പ്രസ്‌തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷനിൽ മാത്രം ക്ലിക്ക് ചെയുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെപ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.


Top Post Ad

Below Post Ad