Type Here to Get Search Results !

കേരള PSC ക്ലർക്ക് 2023 ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു



ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളിലേക്കായി നടത്തിയ ക്ലർക്ക് (കാറ്റഗറി നമ്പർ 370/2021) (എസ്ടിയിൽ നിന്നുള്ള പ്രത്യേക റിക്രൂട്ട്മെന്റ്)  തസ്തികയുടെ നിയമനത്തിനായി നടത്തിയ കോമൺ പ്രാഥമിക പരീക്ഷയിൽ നിന്നും കാറ്റഗറി തിരിച്ചുള്ള മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരായ ഉദ്യോഗാർഥികളുടെ ലിസ്റ്റ് കമ്മീഷൻ പ്രസിദ്ധികരിച്ചു.


19000-43600/- രൂപയാണ് തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം. 15/05/2022, 28/05/2022, 11/06/2022, 19/06/2022, 02/07/2022, 16/07/2022 എന്നീ തീയതികളിൽ നടത്തിയ പൊതു പരീക്ഷയിൽ 34.12 ഉം അതിൽ കൂടുതൽ നേടിയവരുമായ ഉദ്യോഗാർത്ഥികൾ ആണ് പ്രസ്തുത ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

ചുവടെ നൽകിയിരിക്കുന്ന ഷോർട്ട് ലിസ്റ്റിൽ സംഖ്യാക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് റാങ്ക് ക്രമത്തിലോ മാർക്ക് അടിസ്ഥാനത്തിലോ അല്ലാ എന്ന് ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ പ്രസിദ്ധികരിച്ചിരിക്കുന്ന ഷോർട്ട് ലിസ്റ്റ് മുഖ്യ പരീക്ഷ എഴുതുവാൻ ഉള്ള യോഗ്യത ഉറപ്പാക്കാൻ മാത്രം ഉള്ളതാണ്. നിലവിലെ റാങ്ക് പട്ടിക അന്തിമ റാങ്കിങ് പട്ടിക ആയി പരിഗണിക്കുന്നതല്ല.

SHORT LIST

Top Post Ad

Below Post Ad