Type Here to Get Search Results !

സർക്കാർ ജോലിയും അഞ്ചക്ക ശമ്പളവും കൈയ്യിലിരിക്കും; അതും പിഎസ്സി പരീക്ഷ എഴുതാതെ..ഇപ്പോൾ അപേക്ഷിക്കാം



എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്മൻ്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തിരമോ ജോയിൻ്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484-2421355.

Read Also:- അഗ്നിവീർ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

വിവിധ തസ്തികകളിൽ നിയമനം


കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയിൽ തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കേണ്ടതാണ്.

()

അപേക്ഷകൾ kshbekmdn@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ആയും അയക്കാവുന്നതാണ്. ഇമെയിൽ അയക്കുമ്പോൾ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കേണ്ടതാണ്.


വനിതാ സ്വീപ്പർ (1 ഒഴിവ്), പാചകക്കാരി (2 ഒഴിവുകൾ) എന്നീ തസ്തികയിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് 0484-2369059 എന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തി സമയങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2024 ഫെബ്രുവരി 23.


കരാര്‍ നിയമനം; അഭിമുഖം 24ന്

സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കുന്ന മെന്റല്‍ ഹെല്‍ത്ത് ഹോം, പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷനില്‍ കുക്ക്, ക്ലീനിങ് സ്റ്റാഫിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 30 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കുക്കിന് 12,000 രൂപയും ക്ലീനിങ് സ്റ്റാഫിന് 9000 രൂപയുമാണ് ശമ്പളം. യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24ന് രാവിലെ 10 ന് രാമവര്‍മപുരത്തുള്ള മോഡല്‍ ഹോമില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9061809973, 0487-2328250.


ഡ്രൈവർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ഒരു കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി വിഭാഗത്തിൽ രണ്ട് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.

എസ് എസ് എൽ സി, മോട്ടോർ കാർ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, മോട്ടോർ കാർ ഡ്രൈവർ തസ്തികയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18-30 വയസ്. പട്ടികജാതി വിഭാഗങ്ങൾക്ക് 35 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.



Top Post Ad

Below Post Ad