Type Here to Get Search Results !

കോസ്റ്റ് ഗാര്‍ഡില്‍ അവസരം; ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

 



ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഫെബ്രുവരി 13 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27 ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. മൊത്തം 260 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.



അപേക്ഷകരുടെ പ്രായം 18 നും 22 നും ഇടയില്‍ ആയിരിക്കണം. അപേക്ഷകര്‍ കൗണ്‍സില്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ (COBSE) അംഗീകരിച്ച സ്ഥാപനത്തില്‍ നിന്ന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷ ഫീസായ 300 രൂപ നെറ്റ് ബാങ്കിംഗ് പോലുള്ള ഓണ്‍ലൈന്‍ രീതികളിലൂടെയോ വിസ/മാസ്റ്റര്‍/മാസ്‌ട്രോ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/യുപിഐ ഉപയോഗിച്ചോ അടക്കേണ്ടതുണ്ട്.

READ ALSO:- ജോലി തിരയുകയാണോ? ഇതാ സർക്കാർ ജോലി തന്നെ നേടാം; പരീക്ഷയില്ലാതെ അഭിമുഖം വഴി നിയമനം


എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസ് ഉണ്ടായിരിക്കില്ല. നോര്‍ത്ത് - 79, വെസ്റ്റ് - 66, നോര്‍ത്ത് ഈസ്റ്റ് - 68, ഈസ്റ്റ് - 33, നോര്‍ത്ത് വെസ്റ്റ് - 12, ആന്‍ഡമാന്‍ & നിക്കോബാര്‍ - 3 എന്നിങ്ങനെയാണ് മേഖല തിരിച്ചുള്ള ഒഴിവുകള്‍. എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഫൈനല്‍ മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവക്ക് ശേഷമായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക.

എഴുത്തുപരീക്ഷയില്‍ വിവിധ അക്കാദമിക്, കോഗ്‌നിറ്റീവ് ഡൊമെയ്നുകളിലുടനീളം ഉദ്യോഗാര്‍ത്ഥികളുടെ പ്രാവീണ്യം വിലയിരുത്തും. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരാകാന്‍ അര്‍ഹതയുണ്ടായിരിക്കും. ഈ രണ്ട് ഘട്ടങ്ങളില്‍ നിന്ന് വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനിലേക്ക് തിരഞ്ഞെടുക്കും. ഈ സമയം ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത സാധൂകരിക്കുന്നതിന് യഥാര്‍ത്ഥവും സാധുവായതുമായ ഡോക്യുമെന്റേഷന്‍ ഹാജരാക്കണം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ സേവനത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഐഎന്‍എസ് ചില്‍ക്കയില്‍ നടത്തുന്ന സമഗ്രമായ മെഡിക്കല്‍ പരിശോധനയാണ് അവസാന ഘട്ടം.

അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ ഐസിജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. ഹോംപേജില്‍ നാവിക് ജിഡി റിക്രൂട്ട്മെന്റ് 2024 ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് 'അപ്ലൈ ഓണ്‍ലൈന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോമില്‍ ആവശ്യമായ എല്ലാ വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കുക. ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക. നിങ്ങളുടെ വിഭാഗത്തെ അടിസ്ഥാനമാക്കി ബാധകമായ അപേക്ഷാ ഫീസ് അടയ്ക്കുക. അന്തിമ സമര്‍പ്പണത്തിന് മുമ്പ് നല്‍കിയ എല്ലാ വിവരങ്ങളും അവലോകനം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്  CLICK HERE നോക്കാവുന്നതാണ്.





Top Post Ad

Below Post Ad