Type Here to Get Search Results !

ജോലി തിരയുകയാണോ? ഇതാ സർക്കാർ ജോലി തന്നെ നേടാം; പരീക്ഷയില്ലാതെ അഭിമുഖം വഴി നിയമനം

 



പത്തനംതിട്ട: നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ജില്ലയില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി എംഎല്‍ടി ബിരുദം. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി പരിചയം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 25,000 രൂപ.



ജൂനിയര്‍ ലാബ് ടെക്‌നിഷ്യന്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി എംഎല്‍ടി ബിരുദം അല്ലെങ്കില്‍ ഡിഎംഎല്‍ടി ബിരുദം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 14,700 രൂപ.

യോഗ ഇന്‍സ്ട്രക്ടര്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തെ യോഗയില്‍ പിജി ഡിപ്ലോമ/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ നിന്ന് യോഗ ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ്, ബിഎഎംഎസ്, എംഎസ് സി യോഗ, എം ഫില്‍ യോഗയും പരിഗണിക്കും. അടിസ്ഥാന ശമ്പളം മാസം 14,000 രൂപ.

ജിഎന്‍എം നഴ്‌സ്- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത നഴ്‌സിംഗ് സ്‌കൂളില്‍ നിന്ന് ജിഎന്‍എം നഴ്‌സിംഗ്. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 17,850 രൂപ. 5. അറ്റന്‍ഡര്‍- എസ്എസ്എല്‍സി പാസ്. ഒഴിവുകളുടെ എണ്ണം രണ്ട്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 10,500 രൂപ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി വെബ് സൈറ്റില്‍ ബയോഡേറ്റ പൂരിപ്പിച്ച് പത്തനംതിട്ട നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിക്കണം. 

വെബ്‌സൈറ്റ്: https://www.nam.kerala.gov.in/careers  ഫോണ്‍:9496238190


Top Post Ad

Below Post Ad