Type Here to Get Search Results !

പരീക്ഷയില്ലാതെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി; ഉടനെ അപേക്ഷിക്കാം
അപ്രന്റീസ് ക്ലര്‍ക്ക് നിയമനം തൃശ്ശൂര്‍ ജില്ലയിലെ ഒമ്പത് ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത

 ബിരുദവും ഡി സി എ/ സി ഒ പി എ, മലയാളം കമ്പ്യൂട്ടിങ് വിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. താല്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ മുഖേന ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം....

വിലാസം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയന്തോള്‍ 680003. ഫോണ്‍: 0487 2360381....

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നിയമനം


എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സിആം ടെക്‌നീഷ്യന്‍ (CArm Technician) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത

 സയന്‍സ് വിഷയത്തില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ (രണ്ട് വര്‍ഷത്തെ കോഴ്‌സ്) അല്ലെങ്കില്‍ തത്തുല്യം. കേരള പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.


 പ്രായപരിധി 01.01.2024 ന് 18 മുതല്‍ 36നുള്ളില്‍ പ്രായമുള്ളവര്‍ക്ക് അവസരം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളില്‍ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ മാത്രമായിരിക്കും.

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സിഡിഎസുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളാകണം. സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി / ആന്ത്രോപ്പോളജി, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.


 അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2362517, 0487 2382573....

ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് നിയമനം

 എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊച്ചി സ്മാര്‍ട്ട്മിഷന്‍ ലിമിറ്റഡ് ( സി.സി.എം.എല്‍)ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് താത്കാലികമായാണ് നിയമനം. യോഗ്യത ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംബ്ലിമെന്റെഷനില്‍ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 10000 രൂപ മാസവേതനം ലഭിക്കും....


താല്പര്യമുള്ളവര്‍ ജനുവരി 22 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. രാവിലെ 10 ന് ഹാജരാകേണ്ടതാണ് 11.30 ന് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക്

ഫോണ്‍ : 9495981772

Top Post Ad

Below Post Ad